ഒരു കൊച്ചു മുരളിയാം

ഒരു കൊച്ചു മുരളിയാം
എന്‍ മനസ്സില്‍ ഉയര്‍ന്നിടും
ദിവ്യ ശ്രുതി മീട്ടി മീട്ടി
തീരേണമെന്‍ നാളീ മന്നില്‍ നാഥാ…

സൂര്യനും ചന്ദ്രനുമെല്ലാ താരകങ്ങളും
ആഴികളും കുന്നുകളും പര്‍വതങ്ങളും
സര്‍വ ജീവജാലങ്ങളും
നിന്‍ മഹത്വം ഘോഷിക്കുമ്പോള്‍
മൌനമായിട്ടെങ്ങനെ ഞാന്‍ ഇരുന്നിടും പ്രഭോ..

എന്നധരം നിന്റെ സ്തുതി നിരന്തരമായ്‌
പാടിടുമ്പോള്‍ എല്ലാമെന്റെ ഉള്ളമാനന്ദിക്കുന്നു
എന്‍ കര്‍ത്താവിന്‍ ശ്രേഷ്ഠ ഗുണം
വര്‍ണിക്കും  ഞാന്‍  ആയുസെല്ലാം
പരക്കട്ടെ ഇന്നീ മന്നില്‍ നിന്‍ നാമ സൌരഭം

രചന: തോമസ് കുളഞ്ഞിയിൽ
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌

Scroll to Top