നന്ദിയാല്‍ വാഴ്ത്തിടും ഞാന്‍

ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ പലപ്പോഴും പാട്ടും സന്തോഷവും നിന്ന് പോകും. എത്ര വലിയ പാട്ടുകാരന്‍ ആണെങ്കിലും.. അതങ്ങനെയാണ്.. പ്രതീക്ഷിക്കാത്ത പ്രശ്നങ്ങള്‍ വരുമ്പോള്‍ ഒന്ന് പതറാത്തവര്‍ ഉണ്ടാവില്ല.. പക്ഷെ ദൈവത്തിന്റെ കൃപയാല്‍ അവയെല്ലാം അവസാനിച്ചു സ്വസ്ഥമാകുമ്പോള്‍ പുതിയ പാട്ടുകള്‍ ജനിക്കുന്നു.. സമാനമായ ഒരനുഭവത്തിന്റെ നിഴലില്‍ ശ്രീ. ലിബിനി കട്ടപ്പുറം രചിച്ച ഒരു ഗാനമാണ് ഇത്..

നന്ദിയാല്‍ വാഴ്ത്തിടും ഞാന്‍ 
നന്മകള്‍ക്കും ദാനങ്ങള്‍ക്കും
എന്റെ താഴ്ച്ചയിലെന്നെ ഓര്‍ത്ത നാഥാ
എന്തുള്ളൂ അടിയാന്‍ നിന്‍ മുന്‍പില്‍

കഴിഞ്ഞ നാളുകളില്‍
ആശ്രയമായ് തുണച്ചവനേ..
കണ്മണി പോലെ സൂക്ഷിച്ചു നടത്തിയെന്നെ
ശോധന ഏറ്റമേറിയപ്പോള്‍

ദു:ഖത്തില്‍  ഭാരങ്ങളില്‍ 
തെല്ലും ഞാന്‍ തളര്‍ന്നിടാതെ
താങ്ങിയെന്നെ കൃപയില്‍ നിന്നിടുവാന്‍ 
പ്രശംസ നിന്റെ ക്രൂശില്‍ മാത്രം 
ശേഷിക്കും നാള്‍കള്‍ എല്ലാം 
നിന്‍ നാമത്തില്‍ ആശ്രയിച്ചു 
ജീവിച്ചിടുവാന്‍ പ്രാപ്തനാക്കീടൂ പരാ..
ആരുള്ളൂ നാഥാ നീ ഒഴികെ..

രചന: ലിബിനി കട്ടപ്പുറം
ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: യേശുദാസ്‌ ജോര്‍ജ്
Share/Bookmark

Scroll to Top