ദൂതരാല്‍ ആരാധ്യനാം

ദൂതരാല്‍ ആരാധ്യനാം
ശ്രീ യേശുവേ മഹോന്നതാ..
ഞാന്‍ വരുന്നു നിന്‍ സവിധേ,
നീക്കണേ എന്‍ ഭാരങ്ങള്‍..

നാശഗര്‍ത്ത പാതയില്‍
ഏറെ നടന്ന പാപി ഞാന്‍
ഞാന്‍ വരുന്നു ക്രൂശിങ്കല്‍
എന്‍ പാപം നീക്കൂ നായകാ!

രോഗിയായ് ഞാന്‍ മാറുകില്‍
നീ നല്കണേ നല്‍ സൌഖ്യവും 
കൈവിടാതെ എന്നെ നീ
എന്നും നടത്തൂ നാഥനേ!


ആലാപനം: വിനീത
സംഗീതം, പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌
Share/Bookmark

Scroll to Top