മരുവാസം കഴിയും ദുരിതങ്ങള്‍ അകലും

മരുവാസം കഴിയും ദുരിതങ്ങള്‍ അകലും
മന്നവന്‍ യേശു വന്നിടുമ്പോള്‍
മാറാ മധുരമാക്കി മന്നയാല്‍ പോഷിപ്പിച്ചു
മാറാതെ കൂടെയെന്നും നടത്തിടുവാന്‍

ജീവന്റെ ജലമാണവന്‍ ജീവന്റെ ഉറവാണവന്‍
നീരിനായ്‌ കേണിടുമ്പോള്‍ ദാഹമകറ്റുന്ന
നീര്‍ധരി അവന്‍ മാത്രമെ
മാനിനെപ്പോലെ ഞാന്‍ തേടിടുന്നു
ഹാ യേശുവെ നിന്റെ പൊന്‍ മുഖം

നിന്നിടും നിലവിളി ഭൂവില്‍
നിലയ്ക്കും ദു:ഖങ്ങളെല്ലാം
നിനവുകള്‍ അറിയുന്ന ദൈവം
നിശ്ചയം സാന്ത്വനം അരുളും

കൊടിയ താപമതിലും
വാടി തളര്‍ന്നിടുമ്പോഴും
ഓട്ടത്തിലെന്നും കരുത്തായ്‌
കൂട്ടത്തിലെന്‍ ഒപ്പം ദൈവം

രചന: ജോയ് ജോണ്‍
ആലാപനം: മനോജ്‌
പശ്ചാത്തല സംഗീതം: അഫ്സല്‍

Scroll to Top