യേശു എനിക്കെത്ര നല്ലവനാം
ക്ലേശമെഴാതെന്നെ കാത്തവനാം
താഴ്ചകള്‍ വന്നാലും വീഴ്ചകള്‍ വന്നാലും
താങ്ങി നടത്തുവാന്‍ വല്ലഭനാം
എക്കാലത്തും തന് ഭക്തരെ
തൃക്കൈയ്യാല്‍ താങ്ങി നടത്തുമവന്‍
കഷ്ടതയില്‍ നല് തുണ താന്‍
ദു:ഖത്തില്‍ ആശ്വാസ ദായകനാം
ഉള്ളം കലങ്ങും പ്രയാസം വന്നാല്‍
ഉണ്ടെനിക്കഭയ സ്ഥാനമൊന്നു
ഉറ്റവര്‍ സ് നേഹിതര്‍ വിട്ടുപോം എന്നാലും
ഉന്നതന് മാറില്ല കൈവിടില്ല
വാനവിതാനത്തില്‍ ദൂതരുമായ്
വന്നു വിളിക്കുമ്പോള്‍ ആ ക്ഷണത്തില്‍
മണ്ണില്‍ മറഞ്ഞാലും മന്നിലിരുന്നാലും
വിണ്ണില്‍ തന് സന്നിധൌ ചേര്‍ന്നിടും ഞാന്‍
ആഴിയില്‍ പാതയൊരുക്കുമവന്
ആശ്രിതര്ക്കാപത്തൊഴിക്കുമവന്
ആ ദിവ്യപാദത്തില്‍ ആശ്രയിച്ചോരാരും
ആലംബഹീനരായ് തീര്‍ന്നതില്ല
രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: ഫിന്നി ചെറിയാന്