യേശുരാജന്‍ വരവായ് പ്രിയരേ..

യേശുരാജന്‍ വരവായ് പ്രിയരേ..
യേശുരാജന്‍ വരവായ് ..

ഉണര്‍ന്നെണീക്കുക നമ്മള്‍
ഉണര്‍ന്ന ജയഗീതവുമായ്
ഉയര്‍ന്നിടട്ടെ യേശുമഹേശന്‍
ഉണര്‍ന്ന ഭക്തരിന്‍ ഗാനം
ഉയരും നാം ഒന്നായ് വാനില്‍
യേശുവേ എതിരേല്‍പ്പാനായ്

കാഹളനാദം കേള്‍ക്കും
കര്‍ത്തനില്‍ മരിച്ചവരുയിര്‍ക്കും
കണ്ടിടും ശുദ്ധര്‍ അഖിലരു മന്നാള്‍
കണ്ടിടുമേശുവിന്‍ കൂടെ
കഷ്ടങ്ങളും പട്ടിണി ദുരിതം
കണ്ണുനീരും തീരാറായ്

സത്യത്തിന്‍ സാക്ഷികള്‍ നേരെ
ശക്തമായുള്ളെതിര്‍പ്പെല്ലാം
നിത്യമായ് തീരും തന്നുടെ രാജ്യെ
നിത്യമായ് വാഴും നമ്മള്‍
ഒരു സുന്ദരരാജ്യം പൂകാന്‍
ഒത്തുചേര്‍ന്നു വസിപ്പാനായ്



രചന: പി. എം. ജോസഫ്‌
ആലാപനം: ഹിഗ്ഗിന്‍സ്
പശ്ചാത്തല സംഗീതം: റെജി എഡ്വിന്‍

Scroll to Top