യേശു മതി എന്നേശു മതി
യേശു മതി എനിക്ക്
യേശു മതി യേശു മാത്രം മതി
യേശു മതി എനിക്ക്
- രോഗം വന്നാലും ദുഃഖം വന്നാലും
തോൽവി വന്നാലും നിരാശ വന്നാലും
എന്നെ ചേർത്ത് നിർത്തും സ്നേഹം
ചേർത്തണയ്ക്കും സ്നേഹം
യേശു മാത്രം മതി എനിക്ക് - ഏഴയാകും ഞാൻ ഏകനായാലും
കേണു കണ്ണീർ ഞാൻ തൂകിയെന്നാലും
എന്നെ താണിടാതെ നിത്യം
താങ്ങിടുന്ന നാഥൻ
യേശു മാത്രം മതി എനിക്ക് - ആശ്രിതനാം ഞാൻ ആശ്രയിച്ചിടും
ആത്മനാഥനായ് കൂടെയുള്ളതാൽ
ആരുമില്ലെന്നാലും അങ്ങ് മാത്രം മതിയേ
അങ്ങ് മാത്രം മതി എന്നുമേ
രചന, സംഗീതം: ജോയ് ജോൺ കെ (കുവൈറ്റ്)
പശ്ചാത്തല സംഗീതം: സൈമൺ പോത്താനിക്കാട്
ആലാപനം: ഫിലിപ്പ് വർഗീസ് പോൾ