യേശു നല്ല സ്നേഹിതന്‍
ഏകന്‍ നിന്നെ കാണുന്നോന്‍
സ്വന്തമായ് തന്നെയും
നിന്‍ പേര്‍ക്കായ് തന്നവന്‍
ഘോരമാം ക്രൂശതില്‍ …
നിന്റെ പാപക്കടങ്ങള്‍ ചുമലില്‍
നിന്‍ ഭാരങ്ങള്‍ മുള്‍മുടിയായ്
പഞ്ചമുറിവുകള്‍ നിന്‍ തെറ്റിനായ്
പങ്കപ്പാടുകള്‍ നിന്‍ പേര്‍ക്കായ്
നിന്നെ സമ്പന്നനാക്കാന്‍ യേശു
ദരിദ്രന്റെ വേഷം പൂണ്ടു
തല ചായ്ക്കാന്‍ സ്ഥലമില്ലാഞ്ഞവന്‍
സ്ഥലമൊരുക്കാന്‍ നിനക്കു മുന്‍ പോയ്
https://www.youtube.com/watch?v=V9L_u-6HqHg
ആലാപനം: ജെ. പി. രാജന്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്