യാഹ് നല്ലവൻ മാറാതെ എന്നുമുണ്ടവൻ

യാഹ് നല്ലവൻ
മാറാതെ എന്നുമുണ്ടവൻ
യാഹെൻ ആകുലങ്ങൾ
ആകവേ നീക്കിടുന്നവൻ

യഹെന്ന ദൈവമെൻ ഇടയനെന്നും
കൂട്ടിനായ് ഉള്ളതാൽ കുറവുമില്ല
പച്ചപ്പുൽ ശയ്യയിൽ കിടത്തിയെന്നെ
നൽജലം നൽകി നടത്തിടുന്നു
എന്നുള്ളം തണുപ്പിക്കും നല്ലിടയൻ
തന്നുടെ പാതയിൽ നടത്തുന്നതാൽ
ഭയപ്പെടാതെ ഞാൻ ജീവിച്ചിടും

എന്നെന്നും മാറാതെ കൂടെയുണ്ട്
തന്നിടും ആശ്വാസം തൻ വടിയാൽ
ശത്രുക്കൾ മുന്നിൽ മേശയൊരുക്കി
ശിരസ്സിൽ തൈലം പൂശിടുന്നു
നന്മയും കരുണയും ആയുസ്സെല്ലാം
മാറാതെ ദിനവും പിൻതുടരും
ദാസനായ് വസിക്കും തന്നാലയത്തിൽ

രചന: ജേക്കബ് വി ജോൺ
സംഗീതം: ബിനോയ് ചെറിയാൻ
ആലാപനം: വിൽ‌സൺ പിറവം
പശ്ചാത്തലസംഗീതം: സന്തോഷ് കങ്ങഴ

Scroll to Top