വിശ്വൈക നാഥനാം യേശു നായകൻ
വിശ്വമാകെ സ്നേഹം നൽകും ജീവദായകൻ
സ്വർഗ്ഗ താതനായ് നമ്മെ നേടുവാൻ
ഘോരമാം മൃത്യുവെ ആസ്വദിച്ചവൻ
സർവ്വ ബഹുമാനവും സർവ്വ സ്തുതി സ്തോത്രവും
സ്വീകരിച്ചീടുവാൻ യോഗ്യനാം കുഞ്ഞാടിൻ
തൃപ്പാദെ വീണ് സാദരം നമിച്ചിടാം
ആത്മാവിൽ നിറഞ്ഞ് വന്ദിക്കാം
നീരിൻ കുമിള പോൽ എത്ര ക്ഷണികം
ഇന്ന് പാരിൽ നമ്മൾ കാണും സ്ഥാനമാനങ്ങൾ
ശ്രേഷ്ഠ ദാസനെ എന്ന് കേൾക്കുവാൻ
തഴമയായ് ചെയ്തിടാം താതനിഷ്ടങ്ങൾ
മാറി മറിഞ്ഞിടും മന്നിൽ രാജ്യങ്ങൾ
മാറിടാത്തതൊന്നു മാത്രം സത്യവേദമാം
വ്യർത്ഥ കാര്യങ്ങൾ വിട്ടൊഴിഞ്ഞു നാം
ഉന്നത നാടിനായ് നോക്കി പാർത്തിടാം
രചന, സംഗീതം: ബാബു ജോസ് കളമശ്ശേരി
ആലാപനം: കെസ്റ്റർ
പശ്ചാത്തലസംഗീതം: വി.ജെ. പ്രതീഷ്