വരുവിന്‍ യേശുവിനരികില്‍

വരുവിന്‍ യേശുവിനരികില്‍
എത്ര നല്ലവന്‍ താന്‍ രുചിച്ചറികില്‍
വരുവിന്‍ കൃപകള്‍ പൊഴിയും കുരിശിന്നരികില്‍

കൃപമേല്‍ കൃപയാര്‍ന്നിടുവാന്‍
നമ്മള്‍ പരമ പാദം ചേര്‍ന്നിടുവാന്‍
ധരയില്‍ നടന്ന തന്‍ ചരണം
നിങ്ങള്‍ക്കരുളും ശാശ്വത ശരണം
അല്ലും പകലും മുന്‍പില്‍ നില്‍പ്പവന്‍ തുണയായ്

പരിശോധനകള്‍ വരികില്‍
മനം പതറാതാശ്രയിച്ചിടുകില്‍
ബലഹീനതയില്‍ കവിയും
കൃപ മതിയെന്നാശ്വസിച്ചിടുകില്‍
വിരവില്‍ വിനകള്‍ തീരും സകലവും ശുഭമായ് !

സ് നേഹിതരേവരും വെടിഞ്ഞാല്‍
അതു യേശുവിനോട് നീ പറഞ്ഞാല്‍
സ് നേഹിതരില്ലാക്കുരിശില്‍
പെട്ട പാടുകളെഴും തന്‍ കരത്താല്‍
നന്നായ് നടത്തും വീട്ടില്‍ ചേരും വരെയും

രചന: എം. ഇ. ചെറിയാന്‍

[wptab name=’Video 1′]

ആലാപനം‌: കെസ്റ്റര്‍
പശ്ചാത്തലസംഗീതം: ജെറി അമല്‍ദേവ്

[/wptab]

[wptab name=’Video 2′]

https://www.youtube.com/watch?v=qIpEZWsbhB4

ആലാപനം‌: കെസ്റ്റര്‍
പശ്ചാത്തലസംഗീതം: വയലിന്‍ ജേക്കബ്‌

[/wptab]

[end_wptabset]

Scroll to Top