Song

വന്നോളിന്‍ സോദരരേ

വന്നോളിന്‍ സോദരരെ – നിങ്ങള്‍
കേട്ടോളിന്‍ സുവിശേഷം
വിട്ടോളിന്‍ പാപവഴികള്‍
സ്വീകരിപ്പിന്‍ ക്രിസ്തേശുവിനെ

ആദാമ്യപാപം നിമിത്തം
പാപികളായി മാനവരെല്ലാം
മയ്യത്തിന്‍ ഓഹരിക്കാരായ്
മാനവരെല്ലാരും…

ഈ ദുനിയാവിലെ മനുസ്സന്മാരെല്ലാം
അള്ളാവില്‍ നിന്നകന്നതിനാലെ
ഇബിലീസിന്‍ അടിമകളായി
ഹലാക്കിലായല്ലോ !

മനവരിന്‍ രക്ഷക്കായൊരു
മാര്‍ഗം അള്ളയൊരുക്കിയത്
മാനത്തെ മലക്കുകള്‍ പാടി
മാധുരി തിങ്ങും ഗീതങ്ങള്‍

മാനവരിന്‍ പാപമകറ്റാന്‍
ഈസ പിറന്നീ ദുനിയാവില്‍
കുരിശിന്മേല്‍ മരിച്ചുയിര്‍ത്തീസയെ
സ്വീകരിപ്പിന്‍ നിന്‍ രക്ഷകനായ്

രചന: പി. എം. ജോസഫ്‌
ആലാപനം: രാജു മാവേലിക്കര, ലത രാജു, മിന്മിനി



ആലാപനം: ജോയ് ജോണ്‍
പശ്ചാത്തല സംഗീതം: റെജി എഡ്വിന്‍

The Latest

To Top