https://www.youtube.com/watch?v=gaIKW4MLDps
വല്ലഭനേശു എന്‍ തുണയാണെങ്കില്‍
ഇല്ലേതുമല്ലലെന്‍ ജീവിത വഴിയില്‍
കല്ലോലമാലികള്‍ അലയടിച്ചുയര്‍ന്നാല്‍
വല്ലഭന്‍ ചൊല്ലില്‍ എല്ലാം അമരും
നിര്‍ണയമവന്‍ ചുവടുകളില്‍ നടന്നാല്‍
ഇല്ലൊരു ഭയവും ഇടറുകയില്ല ഞാന്‍
കൂരിരുള്‍ വഴികളില്‍ ആയിരുന്നാലും
കൂടെയുണ്ടവന്‍ വഴിയാത്രയിലതുമതി
വൈരികളേറെ എതിരെ നിന്നാലും
ധൈര്യമുണ്ടെനിക്കവന്‍ കൂടെയുണ്ടാകില്‍
വൈരിയിന്‍ നടുവിലും മേശയൊരുക്കും
സ്വൈര്യമായ് ഉറങ്ങും ഞാന്‍ എതിരിയിന്‍ നടുവിലും
ഈ മരുവാസം തീരാറായ്
യോര്‍ദ്ദാന്‍ കടന്നാല്‍ അക്കരെ നാടായ്
ഇതു വിധം അനവധി കഷ്ടങ്ങളോടെ
യേശുവിന്‍ മാറില്‍ ഞാന്‍ ചാരി മറയും
![]()
രചന: കെ. വി. ഐസക്ക്
ആലാപനം: ജോര്‍ജ് മഠത്തില്‍
പശ്ചാത്തല സംഗീതം: സൈമണ്‍ പോത്താനിക്കാട്