ഉണ്ടെനിക്കായൊരു മോക്ഷവീട്
ഇണ്ടലകന്നു ഞാന്‍ വാഴുമങ്ങ്
ദൈവമുണ്ട് അങ്ങ് പുത്രനുണ്ട്
ആത്മാവുണ്ട് ദൈവ ദൂതരുണ്ട്
കൂടാരമാകുന്ന എന്‍ ഭവനം
വിട്ടകന്നാല്‍ എനിക്കേറെ ഭാഗ്യം
കൈകളാല്‍ തീര്‍ക്കാത്ത മോക്ഷവീട്ടില്‍
വേഗമായിട്ടങ്ങു ചെന്നു ചേരും
കര്‍ത്തനേശു തന്‍റെ പൊന്‍ കരത്താല്‍
ചേര്‍ത്തിടുമായതിലെന്നെയങ്ങ്
ഒട്ടുനാള്‍ കണ്ണുനീര്‍ പെട്ടതെല്ലാം
പെട്ടെന്നു നീങ്ങിടുമേ തിട്ടമായ്
പോകാമെനിക്കെന്റെ രക്ഷകന്റെ
രാജ്യമതിനുള്ളില്‍ വാസം ചെയ്യാന്‍
രോഗം ദുഃഖം പീഡയൊന്നുമില്ല
ദാഹം വിശപ്പങ്ങുമൊട്ടുമില്ല
ഈ വിധമായുള്ള വീട്ടിനുള്ളില്‍
പാര്‍ക്കുവാന്‍ എന്നുള്ളം വാഞ്ചിക്കുന്നു
എന്നു ഞാന്‍ ചെന്നങ്ങു ചേരുമതില്‍
പിന്നീടെനിക്കാപത്തൊന്നുമില്ല
ആലാപനം: രാധിക തിലക്
പശ്ചാത്തലസംഗീതം: ജോസ് മാടശ്ശേരി