തിരുവദനം ശോഭിപ്പിച്ചെന്‍ ഇരുളകളെ പോക്കിടുവാന്‍
കരുണാവാരിധേ ദൈവമേ
നമിച്ചിടുന്നേന്‍ ഇരുകരവും കൂപ്പിത്തോഴുന്നേന്‍
പരിമള തൈലത്താല്‍ നിന്റെ ശിരമഭിഷേകം ചെയ്തൊരു
മരിയയിലത്യന്തം കാരുണ്യം
ചൊരിഞ്ഞ നാഥാ! വരമരുളീടേണമിവന്നു
അരിവരരിന്‍ സൈന്യം കണ്ട് പരവശനായ് തീരാതെ ഞാന്‍
ഇരുപുറവും നിന്നെ കാണുവാന്‍
ഹൃദയക്കണ്‍കള്‍ ഉരുകൃപയാല്‍ തുറക്കണമേ
അരനിമിഷം നിന്നെ വിട്ടാല്‍ അരികിലെനിക്കാരുള്ളയ്യോ!
മരിമകനേ നിന്‍ സുഗന്ധമാം ശ്വാസവായുവെന്‍
കരളിനുറപ്പേകുന്നെപ്പോഴും
രചന: കെ. വി. സൈമണ്‍
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്