സര്‍വ നന്മകള്‍ക്കും

സര്‍വ്വ നന്മകള്‍ക്കും സര്‍വ്വ ദാനങ്ങള്‍ക്കും
ഉറവിടമാമെന്‍ യേശുവേ
അങ്ങേ ഞാന്‍ സ്തുതിച്ചിടുന്നു,
ദിനവും പരനെ, നന്ദിയാല്‍

ആഴിയാഴത്തില്‍ ഞാന്‍ കിടന്നു
കൂരിരുള്‍ എന്നെ മറ പിടിച്ചു
താതന്‍ തിരുക്കരം തേടിയെത്തി
എന്നെ മാര്‍വോട് ചേര്‍ത്തണച്ചു

പരിശുദ്ധാത്മാവാല്‍ നിറയ്ക്ക
ദിനവും എന്നെ പരനെ
തിരു വേലയെ തികച്ചിടുവാന്‍
നല്‍ വരങ്ങളെ നല്കിടുക


രചന: അമ്മിണി മാത്യു
ആലാപനം: സാബു ലോവിസ്‌
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

ആലാപനം: ലിന്‍ഡ

ആലാപനം: ആഷ്ലിന്‍ വി. തോമസ്‌

Scroll to Top