നോഹയെന്നൊരു അപ്പച്ചൻ ഗോഫറെന്ന മരം കൊണ്ട് തട്ടീം മുട്ടീം പണിയായി പെട്ടകമങ്ങനെ റെഡിയായി പക്ഷികൾ ഈരണ്ടായ് വന്നു മൃഗങ്ങൾ ഈരണ്ടായ് വന്നു കല്പന കാത്തു അപ്പച്ചൻ അനുസരിച്ചു ദൈവത്തെ നാൽപതു രാവും പകലുമാതായ് ചറപറ ചറപറ മഴപെയ്തു രക്ഷാവഴിയെ നിന്ദിച്ചോർ ശിക്ഷാവിധിയിൽ ആയല്ലോ