Song

ഞാന്‍ പാടും ഗസലുകളില്‍

ഞാന്‍ പാടും ഗസലുകളില്‍
ശോകമില്ല വിരഹമില്ല
അര്‍ത്ഥമില്ലാത്ത ശീലുകള്‍ പാടാന്‍
ഇല്ലില്ല ഞാനിനിയും ..

ലോകം പാടും പാട്ടുകളില്‍
മുഴുവന്‍ നിറയും പരിഭവങ്ങള്‍
സ്നേഹത്തിന്‍ പിന്‍പേ പായും മനുജന്
ലഭിക്കുന്നതോ വെറും കണ്ണീര്‍ കണം!

ലോകം തരുന്നൊരു സുഖം തേടി
ജന്മം മുഴുവന്‍ അലഞ്ഞിടുമ്പോള്‍
കണ്ണീര്‍ മുഴുവന്‍ നൃത്തമായ് മാറ്റിയ
യേശുവിനെ ഞാന്‍ കണ്ടു മുട്ടി..!



രചന: ജോയ് ജോണ്‍
ആലാപനം: ജോണ്‍സന്‍ പീറ്റര്‍
പശ്ചാത്തല സംഗീതം: യേശുദാസ്‌ ജോര്‍ജ്

The Latest

To Top