കൊയ്ത്തുണ്ട് പാടത്ത് പോയിടാം
കൊയ്ത്തുകാരിൻ പിന്നാലെ പോയിടാം
കതിരുകൾ ചിലതു താഴെ വീണിടും
കിട്ടുന്ന കതിർമണികൾ ശേഖരിക്കാം
ദയ തോന്നുന്നവർ കാണുകിൽ
അവരിൽ ഞാൻ ആശ്രയിക്കും
ഈ വാക്കുകകൾ കേട്ടതിൽ ആശ്ചര്യമായ്
പൊയ്ക്കൊൾക മകളെ എന്നുത്തരവായി
കൊയ്ത്തുകാർ കതിരിൽ ചിലതു താഴെയിട്ടു
അന്തിയോളവും വേല ചെയ്തു
യിസ്രായേലിൽ ദൈവത്തിൽ
ആശ്രയിച്ചവർ ആരും ലജ്ജിതരല്ല
വേലയ്ക്കു തക്ക കൂലി നൽകിടും
കതിരുകൾ കുറവായിരിക്കില്ല
നല്ലവനാം ബോവസിൻ വയൽ
നന്നായ് വിളഞ്ഞു കൊയ്ത്തിൻ പാകമാതായ്
കറ്റകൾ കൂട്ടി നിത്യ രാജ്യമതിൽ
ഏറ്റവും വിലയുള്ളാത്മാക്കളെ നേടാം
രചന: ലില്ലി ജോൺ
ആലാപനം: ബിൻസി തോമസ്
സംഗീതം, പശ്ചാത്തലസംഗീതം: റിജോയ് പൂമല