ഇന്നയോളം എന്നെ പുലർത്തിയ നാഥാ
എന്നുമെന്നും അങ്ങേ പുകഴ്ത്തിടും ഞാൻ
മന്നവനേശു മഹോന്നതനെ ഞാൻ
നന്ദിയോടെന്നും പുകഴ്ത്തീടുമേ
കാരിരുമ്പാണിയിൻ പാടുള്ള കരത്താൽ
കരുണയോടെന്നെ താൻ നടത്തീടുമേ
കാരിരുൾ മൂടും വേളകൾ വരുമ്പോൾ
അരുമയോടാകരത്തിൽ എടുത്തീടുമേ
കണ്ണുനീർ പൊഴിക്കുന്ന കൺകൾ താൻ തുടയ്ക്കും
കണ്മണി പോലെ താൻ കാത്തീടുമേ
ഉള്ളമറിഞ്ഞു താൻ ഉള്ളതറിഞ്ഞെൻ
ഉള്ളം തണുപ്പിക്കും പ്രിയനവൻ
മാറിടുമേ മനോവേദനകൾ തവ –
മാറിടമതിൽ ഞാൻ ചാരിടുമ്പോൾ
പേറിടുമേ തോളിലേറ്റിടുമേ നാഥൻ
മാറ്റിടുമേ എല്ലാ ക്ലേശങ്ങളും
തിരുഹിതത്താലെന്നെ വഴിനടത്തിടണേ
മരുവിലെനിക്കെന്നും സ്നേഹിതനായ്
കരുതീടുവാൻ ഭൂവിലാരുമില്ലിതുപോൽ
ആരുമില്ലിതുപോൽ വല്ലഭനായ്
രചന, സംഗീതം: വി. എം. ജോൺ
ആലാപനം: ജോയ് ജോൺ കെ
പശ്ചാത്തലസംഗീതം: സൈമൺ കേഫ