എന്നെ സ്നേഹിക്കും പൊന്നേശുവേ

എന്നെ സ്നേഹിക്കും പൊന്നേശുവേ
എന്നും പാലിക്കും എന്‍ നാഥനേ
ഈ മരുഭൂവില്‍ കൈവിടല്ലേ
തിരു ചിറകെന്നെ പൊതിയേണമേ

എന്നില്‍ വന്നു പോയ്‌ തെറ്റധികം
എല്ലാം ക്ഷമിക്കണേ കര്‍ത്താവേ..
എന്നെ വെണ്മയാക്കേണമേ
വന്നിടുന്നേഴ നിന്‍ സവിധേ

ഉള്ളം ആകെ തകരും നേരം
ഉറ്റവര്‍ വിട്ടു പിരിയും നേരം
എന്നെ വിട്ടങ്ങു പോകരുതേ
നീയല്ലാതില്ലെനിക്കഭയം

എങ്ങും ആപത്തൊളിച്ചിരിക്കും
വേളയില്‍ നിന്‍ ദാസനാമെന്നെ
ഉള്ളം കൈയില്‍ വഹിച്ചിടണേ
കണ്മണി പോലെ കാത്തിടണേ..

https://www.youtube.com/watch?v=lBWDCrNbIPc

രചന: അനിയന്‍ വര്‍ഗീസ്‌
ആലാപനം: ദലീമ
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

Share/Bookmark

Scroll to Top