എന്നെ അറിയുന്ന ദൈവം
എന്നെ കരുതുന്ന ദൈവം
എന്നെന്നും മറാത്ത ദൈവം
എന്നെ നടത്തുന്ന ദൈവം
കെരീത്ത് വറ്റിയെന്നാലും
കാക്കയിൻ വരവുനിന്നാലും
വറ്റാത്ത ഉറവുകൾ തുറക്കും
എന്നെ നടത്തുന്ന ദൈവം
അറിയാത്ത വഴികളിൽ നടത്തും
തീരാത്ത സ്നേഹം നിറയ്ക്കും
വീഴാതെ മരുഭൂവിൽ കാക്കും
എന്നെ നടത്തുന്ന ദൈവം