എങ്ങനെ പാടാതിരിക്കും?

എങ്ങനെ പാടാതിരിക്കും
നിന്‍ കരുണയിന്‍ ധനമാഹാത്മ്യം (2)
മറപ്പതിനെളുതോ മഹിയില്‍ മനുജനായി
പിറന്ന നിന്‍ മഹല്‍സ്‌നേഹം നാഥാ….

എന്നെ സമ്പന്നയായി തീര്‍ക്കുവാനിദ്ധരേ
ദരിദ്രനായിത്തീര്‍ന്നു നീ സ്വമനസ്സാല്‍ (2)
ലഭിച്ചതില്ലൊന്നുമീ നിനക്കിഹെ എങ്കിലും
സഹിച്ചു നീ എന്‍പേര്‍ക്കായി കൃപയാലെ
എങ്ങനെ… എങ്ങനെ… എങ്ങനെ… പാടാതിരിക്കും

എന്‍പേര്‍ക്കു കാല്‍വറി തന്നിലെ ക്രൂശതില്‍
ത്യജിച്ചു നീ പ്രാണനെ സ്വമനസ്സാല്‍ (2)
തിരുനിണമവസ്സാനത്തുള്ളിയും തന്നു നീ
വീണ്ടെടുത്തെന്നെയും കൃപയാലെ
എങ്ങനെ… എങ്ങനെ… എങ്ങനെ… പാടാതിരിക്കും…

രചന: സാബു വയലുങ്കൽ
ആലാപനം: ജിജി സാം

Scroll to Top