എൻ മനമേ യഹോവയെ വാഴ്ത്തുക

എൻ മനമേ യഹോവയെ വാഴ്ത്തുക
എന്റെ സർവ്വാന്തരംഗവുമേ
അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക
അവനുപകാരങ്ങൾ മറക്കാതെ

നിന്റെ അകൃത്യങ്ങളൊക്കെയും മോചിച്ചതാൽ
നിന്റെ സകല രോഗത്തിനും സൗഖ്യമേകിയതാൽ
നിന്റെ ജീവൻ നാശത്തിൽ നിന്നും വീണ്ടെടുത്താൽ
ദയയും കരുണയും അണിയിച്ചതാൽ

അവൻ പാപങ്ങൾക്കൊത്തവണ്ണം ചെയ്യാത്തതാൽ
അകൃത്യങ്ങൾക്കൊത്തവണ്ണം പകരം ചെയ്യാത്തതാൽ
ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നപോൽ
അവൻ ദയ ഭക്തരോട് വലുതാകയാൽ

രചന, സംഗീതം: രാജൻ പണിക്കർ
പശ്ചാത്തല സംഗീതം: വിനോദ് ഹട്ടൻ
അവതരണം: ഹാർട്ട് ബീറ്റ്‌സ്

Scroll to Top