എൻ ജീവിതത്തിൽ യാഹല്ലാതാരുമില്ലേ
ഇതുവരെയും ഇനിമേലും
പഴി ദുഷി നിന്ദകൾ ഏറിടുമ്പോൾ
തളർന്നു പോകില്ല ഞാൻ
എൻ പടകിലേശു വന്നപ്പോഴോ
പ്രതികൂല കാറ്റിനെ ശാന്തമാക്കി
മുന്തിരിവള്ളിയിൻ കൊമ്പു പോലെ
വസിച്ചിടും നിന്നിൽ ഞാൻ
എൻ ഫലങ്ങളെല്ലാം നീയറിഞ്ഞു
ചെത്തി മിനുക്കീടേണമേ
മരുഭൂമിൽ മന്ന ഏകിയവൻ
യിസ്രായേലിൻ പരിപാലകൻ
ശത്രുഭീതിയെല്ലാം അകറ്റിയവൻ
വാഗ്ദത്തനാട്ടിലെത്താൻ
രചന: ഗിരീഷ് മോഹൻ
ആലാപനം: മാത്യു ജോൺ