ഏകജാതൻ

ഏകജാതനായ ദൈവത്തിൻ പുത്രനെ
കാൽവരി മലയിൽ യാഗമാക്കി
ക്രൂശിലെ രക്തത്താൽ മർത്യരെ ഒക്കെയും
വിലക്ക് വാങ്ങി ദൈവമക്കളാക്കി

ഈ മഹാ സ്നേഹത്തിനു
എന്തുഞാൻ പകരം നൽകും
ഒന്നും മർത്യനാൽ സാദ്ധ്യമല്ല
തൃപ്പാദത്തിൽ നന്ദിയാൽ നമിച്ചീടുന്നു

അനർത്ഥങ്ങൾ അനവധി വന്നീടുകിൽ
അവയെല്ലാറ്റിൽ നിന്നും വിടുവിക്കുന്നു
നന്മകൾ അനവധി ഏകിടുന്നു
അനുദിനം തന്നിൽ ആശ്രയിക്കാം

യഹോവയിൽ ആശ്രയിക്കാം എന്നുമേ
യഹോവയുടെ ദയ നിത്യമല്ലോ
നമ്മുടെ സഹായവും പരിചയുമായ്
യഹോവ പ്രാണനെ പരിപാലിക്കും

ഈ ദൈവം എന്നും നമ്മുടെ ദൈവമായ്
അന്ത്യത്തോളം കൂടെയുണ്ട്
നിത്യതയിലും താൻ നിത്യമുണ്ട്
നിത്യകാലം വാഴ്ത്തി വണങ്ങിടും നാം

രചന: ലില്ലി ജോൺ
ആലാപനം: ബിൻസി തോമസ്
സംഗീതം, പശ്ചാത്തലസംഗീതം: റിജോയ് പൂമല

Scroll to Top