ആശ്വാസദായകൻ യേശുവേ

ആശ്വാസദായകൻ യേശുവേ അത്ഭുതവാനാം കർത്താവേ അൻപുള്ള പോന്നേശുവേ ആശ്രയം അങ്ങെന്നുമേ നിനയാത്ത നേരത്ത് അങ്ങെന്നെ ദുഃഖക്കടലതിൽ ആഴ്ത്തിയാൽ തിരുഹിതമാണെന്നുറച്ചു ഞാൻ തിരുസന്നിധൗ സ്തോത്രം പാടിടും അഗ്നിയിൻ ശോധന വേളയിലും അവിടുത്തെ സാക്ഷിയായ് നിൽക്കുവാൻ അങ്ങ് തരും കൃപയോർത്തു ഞാൻ അതിയായ് സ്തുതി സ്തോത്രം പാടിടും അത്ഭുതമാർന്ന മഹാക്രിയകൾ എത്രയോവട്ടം ഞാൻ കണ്ണാൽ കണ്ടു അങ്ങയാൽ കഴിയാത്തതൊന്നുമില്ല എന്നെന്നും വിശ്വസിച്ചാശ്രയിക്കും
രചന, സംഗീതം, ആലാപനം: ജോയ് ജോൺ കെ, കുവൈറ്റ്
പശ്ചാത്തലസംഗീതം: സൈമൺ പോത്താനിക്കാട്
Scroll to Top