ആനന്ദഗാനങ്ങൾ പാടി

ആനന്ദ ഗാനങ്ങള്‍ പാടി
ആമോദമായ്‌ ഇന്നു പാടി
ആഘോഷമായ്‌ എന്നും ആര്‍ത്തു പാടും
ആത്മ നാഥന്റെ വന്ദ്യ നാമം

മുന്നേ അറിഞ്ഞവന്‍ എന്നെ
തന്റെ നിര്‍ണയത്താലെ വിളിച്ചു
തന്നു താന്‍ ദിവ്യ സമാധാന സന്തോഷം
സ്വര്‍ഗീയനുഗ്രഹങ്ങള്‍

മണ്ണിതില്‍ തന്നിടും നാള്‍കള്‍
തന്നില്‍ വന്നിടും ഖേദങ്ങള്‍ എല്ലാം
തങ്ക മുഖത്തിന്റെ ശോഭ കണ്ടിടുമ്പോള്‍
ഇല്ലാതെയാകുമെന്‍ ഉള്ളില്‍

രചന: ജോയ് ജോണ്‍ . കെ
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: ബിജു ജോണ്‍

Scroll to Top