അമ്മ മറന്നാലും എന്നെ മറക്കാത്തവന്‍ നീ

അമ്മ മറന്നാലും എന്നെ മറക്കാത്തവന്‍ നീ
ചെമ്മെയായ് എന്നും എന്നെ പാലിപ്പോന്‍ നീ
നീ മാത്രം എന്റെ കൂട്ട് നീ മാത്രം എന്റെ പാട്ട്
നിനവില്‍ കനവില്‍ എന്നും നീ മാത്രം

അമ്മയെപ്പോല്‍ യേശു എന്നെ അണച്ചിടും
അപ്പനെപ്പോലവന്‍ കരുണ കാണിക്കും
അരികില്‍ വന്നു ആശ്വാസം നല്‍കുന്നവന്‍
അത്യുന്നതനാം ദൈവം നീ മാത്രം

തോഴനേശു മാത്രം നല്ല ഇടയന്‍ താനും
തോളിലേറ്റി എന്നെ എന്നും നടത്തും
വേറെയില്ല നല്ല സഖി ഭൂവതില്‍
വേഗം തുണയായ് വരുവോന്‍ നീ മാത്രം

രചന: ജോയ് ജോണ്‍
ആലാപനം: ജോയ് ജോണ്‍
പശ്ചാത്തല സംഗീതം: എബി സാല്‍വിന്‍

Scroll to Top