ആകാശത്തിലെ പറവയെ നോക്കുവിൻ

ആകാശത്തിലെ പറവയെ നോക്കുവിൻ
അവ വിതക്കുന്നില്ല, കൊയ്യുന്നില്ല
കളപ്പുരയിൽ കൂട്ടുന്നില്ല
പുഴുവും തുരുമ്പും കെടുക്കുന്ന
കള്ളൻ മോഷ്ടിച്ചിടുന്ന
മണ്ണിലെ നിക്ഷേപത്തിൽ ഹൃദയം നീ
കൊടുത്തീടരുതേ… കൊടുത്തീടരുതേ…

സ്വർഗത്തിൽ നിക്ഷേപം നാം സൂക്ഷിച്ചിടാം
എകിടാം ഹൃദയത്തെ നാഥനായ നാം
ലോകത്തെ സ്നേഹിപ്പാൻ നീ പോകരുതേ
ലോകസ്നേഹം ദൈവത്തോട് ശത്രുത്വമേ

ലോകത്തിന് വെളിച്ചമാം യേശുവിൻ
പ്രഭയിൽ വസിച്ചീടാം നാൾക്കുനാൾ
ഭാരമെല്ലാം തൻ കൈയിൽ കൊടുത്തിടാം
ആവശ്യം സ്തോത്രത്തോടെ അർപ്പിച്ചിടാം

 

 

ആലാപനം: ഹന്നാ സാജു

Scroll to Top