ദൈവവചനം

ദൈവവചനമേ സത്യവചനമേ
പാതയ്ക്കു പ്രകാശമേകിടുന്ന വചനമേ
നിത്യം ജീവിപ്പിക്കുന്ന വചനമേ
കൃപയേകിടുന്ന വചനമേയിതു

ആശ്രയിപ്പാൻ യോഗ്യമായ വചനമേ
പ്രത്യാശയേകിടുന്ന വചനമേ
ഹൃത്തിൽ നിനയ്ക്കാവുന്ന വചനമേ
പ്രാണനെ നിവർത്തുന്ന വചനമേ

ജീവനും ചൈതന്യവുമേകും വചനമേ
തേനിലും മാധുര്യമേറിയ വചനമേ
ആശ്വസിപ്പിക്കുന്ന വചനമേ
നിത്യവും കാത്തുസൂക്ഷിക്കുന്ന വചനമേ

സ്വർഗ്ഗത്തിൽ സ്ഥിരമായ വചനമേ
ഭക്തിയേകിടുന്ന വചനമേ
ദയയേകിടുന്ന വചനമേ
നിത്യവും താങ്ങുന്ന വചനമേ

രചന: ലില്ലി ജോൺ
സംഗീതം, പശ്ചാത്തലസംഗീതം, ആലാപനം: റിജോയ് പൂമല

Scroll to Top