രാജാധിരാജൻ വാനമേഘേ
തന്റെ വിശുദ്ധരെ ചേർത്തിടുവാൻ
വരുന്ന ധ്വനി കേൾക്കാറായി
ആധിയും വ്യാധിയും തീർന്നിടുമേ
കാൽവരിയിൽ ജീവൻ മറുവിലയായ്
നൽകി മർത്യനെ രക്ഷിക്കുവാൻ
രക്ഷകൻ ലോകത്തെ സ്നേഹിക്കുന്നു
യാചനയോടെ കടന്നു വരുമോ
കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ
പേരുചാർത്തുവാൻ വിളിച്ചിടുന്നു
നീതി സന്തോഷത്താൽ താതൻ കൂടെ
നിത്യവും വാഴാമെന്താനന്ദമേ
തൻ തിരു നാമത്തിനായ് കഷ്ടവും
നിന്ദയും സഹിച്ച തൻ വൃതരെ
തന്നോട് കൂടെ ചേർത്തിടുവാൻ
എത്രയും വേഗം വാനിൽ വന്നിടുമേ
രചന: ലില്ലി ജോൺ
ആലാപനം: ഡെന്നീസ് ഡാനിയേൽ
സംഗീതം, പശ്ചാത്തലസംഗീതം: റിജോയ് പൂമല