കാൽവറി നാഥൻ തൻ കൃപയാലെ
കരുതിടുന്നു കണ്മണി പോലെ
കരുണയെഴും തൻ കരങ്ങളിനാലെ
കാത്തിടുന്നു കഷ്ടവേളകളിൽ
കഷ്ടതയെന്ന ശോധനയിൽ മുറ്റും
കലങ്ങിക്കരഞ്ഞിടുമ്പോൾ
കണ്ണുനീർ തുടച്ചു തുരുത്തിയിലാക്കും
ആണി തുളച്ച തൻ കരങ്ങളിനാൽ
കൈവിടുകില്ലേതു വേളയിലും
കൈകൾ താങ്ങി നടത്തിടുമേ
കഷ്ടങ്ങൾ ഏറ്റ എൻ കർത്താവ് ചാരെ
കഷ്ടതയിൽ കൂട്ടായിടുമേ
കാണും ഞാനെൻ കർത്താവിനെ
കണ്ണിമയ്ക്കും നേരത്തിനുള്ളിൽ
കർത്താധികർത്തനാം രാജാധിരാജൻ
കാന്തയെ ചേർക്കും പൊൻ പുലരിയതിൽ
രചന: ലില്ലി ജോൺ
ആലാപനം: ലൗലി ജോർജ്
സംഗീതം, പശ്ചാത്തലസംഗീതം: റിജോയ് പൂമല