ചാരീടും ഞാൻ പ്രിയൻ മാറിൽ
എൻ മാനസം നീറിടുമ്പോൾ
ആശ്ലേഷിക്കും തൻ കരത്താൽ
തൻ മുഖം നോക്കി ഞാൻ ആശ്വസിക്കും
പുകയുന്ന തിരിയെ കെടുത്താത്തവൻ
ചതയുന്നരോടയെ ഒടിക്കാത്തവൻ
എൻ രോഗവും എൻ ഭാരവും
എൻ കണ്ണീരും കാണുന്നവൻ
ദുരിതങ്ങളേറും ഭൂവതിൽ ഞാൻ
പതറാതെ എന്നും നടന്നീടുവാൻ
തീരുഹിതം പോൽ വഴി നടത്തി
അനുദിനവും കാത്തീടണേ
എന്നേശു നാഥ നിന്നെ മാത്രം
പാടി സ്തുതിക്കുവാൻ കൃപയേകണം
എൻ ജീവനും എൻ ശൈലവും
എൻ രക്ഷയും നീ മാത്രമേ
രചന, സംഗീതം: ബാബു ജോസ്
ആലാപനം: കോട്ടയം ജോയ്
പശ്ചാത്തലസംഗീതം: ജിജി ആലപ്പുഴ