പ്രാണേശ്വരാ, എൻ ജീവനാഥാ

https://www.youtube.com/watch?v=_sj1gnX3Nio

പ്രാണേശ്വരാ, എൻ ജീവനാഥാ
പ്രാണനെ തന്നവനേ
പദപത്മം ചുംബിക്കുന്നു, അടിയൻ
പദപത്മം ചുംബിക്കുന്നു

എന്നെ നിൻ ആരാമത്തിൽ സുഗന്ധപുഷ്പമായ്
വിരിയാൻ തിരഞ്ഞെടുത്തു – നീയെന്നെ
നിൻ സ്നേഹ സൗരഭ്യം എന്നും തൂകും ഞാൻ
മണ്ണിൽ വാടി കൊഴിയും വരെ

നിൻ സ്തുതി കീർത്തനങ്ങൾ എന്നും മീട്ടുവാൻ
വീണയായ് തിരഞ്ഞെടുത്തു – നീയെന്നെ
നിൻ മഹത്വം മാത്രം എന്നും മീട്ടിടും
എൻ ജീവതന്ത്രി തകരും വരെ

രചന: അനിയൻ വർഗീസ്
സംഗീതം, ആലാപനം: കോട്ടയം ജോയ്

Scroll to Top