വിണ്ണിൽ താരം മിന്നി മിന്നി മണ്ണിൽ ദൈവം കണ്ണ് ചിമ്മി ഉള്ളിൽ മോദം തിങ്ങി വിങ്ങി സ്വർഗ്ഗം ഭൂവിൽ വന്നിറങ്ങി ഒഴിഞ്ഞ മാനസങ്ങളിൽ നിറങ്ങൾ പൂവണിഞ്ഞിതാ ഇരുണ്ട രാകഴിഞ്ഞിതാ തിളങ്ങുവാൻ പുലർന്നിതാ അനന്തമാം പ്രഭാതമായി നിരന്തരം പ്രകാശമായി പിറന്നിതാ സഹായകൻ കരുത്തനാം വിമോചകൻ മോദമോടെ നാമണഞ്ഞു കീർത്തനങ്ങൾ പാടി വാഴ്ത്താം വിണ്ണിൽ രാവിൽ ദൂതന്മാർ പാടി ആശ്വാസമേകും സന്ദേശം പാപം പോക്കും ദൈവപ്രസാദം ആനന്ദമാം സുവിശേഷം ക്ഷമിച്ചിടും സർവേശ്വരൻ ഒഴിച്ചിടും കടങ്ങളെ തുടയ്ക്കുമാകെ മായ്ച്ചിടും കടുത്ത ലംഘനങ്ങളെ ശാപമാകെ ദൂരെമാറ്റി ചേർത്തണക്കും ശാന്തിയേകും മണ്ണും വിണ്ണും പാടുന്ന നാഥൻ ദേവാധി ദേവൻ ത്രീയേകൻ വിണ്ണിൽ ദൂതർ വാഴ്ത്തുന്ന രാജൻ സൈന്യങ്ങളിൻ പരിശുദ്ധൻ ഇന്നിതാ ഭൂജാതനായി വന്നിതാ മാലോകർക്കായ് കൂടെയുണ്ടിമ്മാനുവേൽ ലോകമെല്ലാം മാറിലും ചാരിടാം നിരന്തരം സ്നേഹമോടെ പിൻഗമിക്കാം രചന, സംഗീതം, പശ്ചാത്തലസംഗീതം റിജോയ് പൂമല ആലാപനം: ജലീന, ജെനീറ്റ, കൃപ, ഗോഡ്‌സി, സൂസൻ, ഷീല