അനവധിയായ കർത്താവിൻ നന്മകൾ എണ്ണി തീർപ്പാനാവതോ? അതിന്റെയാകെ തുകയും മതിപ്പാൻ ആരാലും ഭൂവിൽ സാദ്ധ്യമോ? എന്നുടെ വഴിയേ വരുന്നതെല്ലാം കർത്താവിൻ ഹിതമെന്നറിയുന്നു ഞാൻ സർവ്വവും നന്മക്കായ് ഭവിച്ചിടുന്നതാൽ യാതൊരു ഭാരവും എനിക്കില്ല ചോദിക്കുന്നതിലും നിനക്കുന്നതിലും അത്യന്തം പരമായ് തരുന്ന നാഥൻ തന്നുടെ കരുതൽ എവ്വിധമെന്നത് ഏതൊരു മനുജനും തോന്നിടുമോ? രചന, സംഗീതം, ആലാപനം: ടൈനി പ്രിൻസ് പശ്ചാത്തലസംഗീതം: റിജോയ് പൂമല