മഹാത്ഭുതമേ കാൽവരിയിൽ കാണുന്ന സ്നേഹം
മഹോന്നതൻ വഹിച്ചിടുന്നു ലോകത്തിൻ പാപം
സർവലോകത്തിൻ ശാപം
ആദിയുഗങ്ങൾ തുടസ്സമായതിൻ മുൻപേ
ആദിപരാ പാപികളെ ഓർത്ത് നിൻ അൻപേ!
ആശ്രയമതാണെനിക്കുള്ളാശയിൻ കൂമ്പേ
ദിവ്യ കാരുണ്യ കാമ്പേ
വേദനപ്പെടും മനുജനായവതാരം
മേദുര മനോഹരൻ നീ ചെയ്തതിൻ സാരം
ആരറിയുന്നതിശയമേ നിന്നുപകാരം
തവ സ്നേഹമപാരം
തിരുസഭയെ തൻ നിണത്താൽ വാങ്ങുകയെന്നോ?
തിരുഹിതത്തിൻ നിർണയങ്ങൾ ഈ വിധമെന്നോ?
തിരുഹൃദയം ഏഴകൾക്കായ് തകരുകയെന്നോ?
ദൈവം കൈവിടുകെന്നോ?
സ്വർഗ്ഗസുഖം അണു അളവും അനുഭവമാക്കാൻ
യോഗ്യതയില്ലഗതിയെനിക്കൽപ്പവുമോർക്കിൽ
ഭാവ്യവശാൽ പാപിയാം ഞാൻ രക്ഷിതനായി
പാപ ശിക്ഷകൾ പോയി
![]()
രചന: എം. ഇ ചെറിയാൻ
ആലാപനം: ജെയ്സൺ സോളമൻ