ശുദ്ധിക്കായ് നീ യേശു സമീപേ പോയോ ?
കുളിച്ചോ കുഞ്ഞാടിന്‍ രക്തത്തില്‍ ?
പൂര്‍ണ്ണാശ്രയം ഈ നിമിഷം തന്‍ കൃപ-
തന്നില്‍ വച്ചോ, ശുദ്ധിയായോ നീ ?
കുളിച്ചോ ? കുഞ്ഞാടിന്‍ ആത്മ ശുദ്ധി നല്കും രക്തത്തില്‍ ?
ഹിമം പോല്‍ നിഷ്കളങ്കമോ നിന്നങ്കി
കുളിച്ചോ കുഞ്ഞാട്ടിന്‍ രക്തത്തില്‍ ?
അനുദിനം രക്ഷകന്‍ പക്ഷത്തോ നീ
ശുദ്ധിയായ് നടന്നീടുന്നതോ ?
ക്രൂശേറിയ കര്‍ത്തനില്‍ നിനക്കുണ്ടോ
വിശ്രമ നാഴിക തോറുമേ ?
കര്‍ത്തന്‍ വരവില്‍ നിന്നങ്കി ശുദ്ധമോ
ഏറ്റവും വെണ്മയായ് കാണുമോ ?
സ്വര്‍പ്പുരത്തില്‍ വാസം ചെയ്തിടാന്‍ യോഗ്യ –
പാത്രമായ് തീരുമോ അന്നാളില്‍ ?
രചന : ടി. കോശി
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം : സണ്ണി ചിറയിന്‍കീഴ്
ആലാപനം: കുട്ടിയച്ചന്‍
ആലാപനം: കെസ്റ്റര്‍