ആനന്ദം ആനന്ദം

ആനന്ദം ആനന്ദം എന്തൊരാനന്ദം വര്‍ണ്ണിപ്പാനാവില്ലേ
രാജാധി രാജനെന്‍ പാപത്തെയെല്ലാം ക്ഷമിച്ചതിനാലെ

പാടിടാം സാനന്ദം കര്‍ത്താധി കര്‍ത്തനെ താണു വണങ്ങിടാം
മോടി വെടിഞ്ഞെന്നെ തേടി വന്നോനാം നാഥനെ പുകഴ്ത്തിടാം

പാപങ്ങള്‍ ശാപങ്ങള്‍ കോപങ്ങള്‍ എല്ലാം പരിഹരിച്ചേശു
പാരിതില്‍ എന്നെ പാലിക്കും പരന്‍ പരമാനന്ദത്താല്‍

ലോകത്തിന്‍ ധനമോ ജീവിത സുഖമോ ആനന്ദമേകില്ലേ
ദേവാധി ദേവന്‍ തന്‍ സാന്നിധ്യം എന്നില്‍ ആനന്ദം ഏകിടുന്നെ

കാന്തനവന്‍ തന്റെ ആഗമനം ഓര്‍ത്തു കാലം കഴിച്ചിടുന്നെ
കാന്തനെ കാണുവാന്‍ പ്രിയനെ മുത്തുവാന്‍ ഉള്ളം കൊതിച്ചിടുന്നെ

രചന: ഗ്രഹാം വര്‍ഗീസ്‌
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

Scroll to Top