അംബ യെരുശലേം

“പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം ഭര്‍ത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വര്‍ഗ്ഗത്തില്‍ നിന്നു, ദൈവ സന്നിധിയില്‍ നിന്നു തന്നെ, ഇറങ്ങുന്നതും ഞാന്‍ കണ്ടു”

– വെളിപ്പാടു: 21:2; (കൂടുതല്‍ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക)

യോഹന്നാന് ഉണ്ടായ വെളിപ്പാടില്‍ രേഖപ്പെടുത്തിയിരിക്കുന്ന സത്യ സഭയുടെ ‘മാതാവ് ‘ ആയ നവ യെരുശലേം നഗരത്തെ വര്‍ണ്ണിക്കുന്ന ഗാനം.

വരികള്‍ ഇങ്ങനെ:

അംബ യെരുശലേം അമ്പരിന്‍ കാഴ്ചയില്‍
അംബരെ വരുന്ന നാളെന്തു മനോഹരം

തന്‍മണവാളനുവേണ്ടിയലങ്കരി-
ച്ചുള്ളൊരു മണവാട്ടിട്ടി തന്നെയിക്കന്യകാ-

നല്ല പ്രവൃത്തികളായ സുചേലയെ
മല്ലമിഴി ധരിച്ചുകണ്ടഭിരാമയായ്

ബാബിലോണ്‍ വേശ്യയേപ്പോലിവളെ മരു-
ഭൂമിയിലല്ല കാണ്മു മാമലമേല്‍ ദൃഢം

നീളവും വീതിയും ഉയരവും സാമ്യമായ്
കാണുവതവളിലാണന്യയിലല്ലതു

ഇവളുടെ സൂര്യചന്ദ്രര്‍ ഒരുവിധത്തിലും വാനം
വിടുകയില്ലിവള്‍ ശോഭ അറുതിയില്ലാത്തതാം

രസമെഴും സംഗീതങ്ങള്‍ ഇവളുടെ കാതുകളില്‍
സുഖമരുളിടും ഗീതം സ്വയമിവള്‍ പാടിടും

കനകവും മുത്തു രത്നം ഇവളണികില്ലെങ്കിലും
സുമുഖിയാമിവള്‍കണ്ഠം ബഹുരമണീയമാം

(വരികള്‍ വിക്കി ഗ്രന്ഥശാലയില്‍ നിന്ന്)

രചന: കെ. വി. സൈമണ്‍
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സാബു ആന്റണി

ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സാംസണ്‍ കോട്ടൂര്‍

2 thoughts on “അംബ യെരുശലേം”

Comments are closed.

Scroll to Top