Abraham Eappan

നിശയുടെ നിശബ്ദതയില്‍

ഒരു വേള ഞാന് പകച്ചു പോയ്.. നിശയുടെ കൂരിരുള്‍ എന്നെ സ്തബ്ധനാക്കിയത് പോലെ ജീവിക്കാനുള്ള ആശ എന്നില് ഇല്ലാതെയായിത്തീര്‍ന്നു പക്ഷെ അവിടെയും ഒരു കരം എന്നെ തേടിയെത്തി പുതു വെളിച്ചത്തിലേക്കെന്നെ പിടിച്ചുയര്‍ത്തി.. ഇന്നുവരെ അവനെന്നെ താങ്ങി.. ഇനി ഒരുനാള്‍ നേരില്‍ കാണും വരെയും.. ഞാന്‍ പാടും ..

മനസ്സില്‍ പ്രത്യാശ വിടര്‍ത്തുന്ന അതി മനോഹരമായ ഒരു ഗാനം

നിശയുടെ നിശബ്ദതയില്‍
നിരാശ തന്‍ നീര്‍ ചുഴിയില്‍ ഞാന്‍
നിരാലംബനായ് നിന്നപ്പോള്‍
നീ തന്നെനിക്ക് നിന്‍ വലം കരം..

ഇന്നു നീ എന്നില്‍ ജീവിക്കുന്നു
ഇന്നു ഞാന്‍ പൂര്‍ണനായ് തീര്‍ന്നു
ഇന്നു നീ സകലത്തിനും മതിയായവന്‍
ഇന്നുമെന്നും മതി നീ യേശുവെ

ഒരുനാള്‍ മേഘെ നീ വരുമ്പോള്‍
ഒപ്പമെത്തിടും ഞാന്‍ വിശുദ്ധനായ്‌
ഓമനപ്പേരിന്‍ വിളി കേട്ടിടാനായ്‌
ഓര്‍മകളായ് ഞാന്‍ നിന്നിടുന്നു

രചന: എബ്രഹാം ഈപ്പന്‍
ആലാപനം: ബിനു

ആലാപനം: അനീഷ്‌

Most Popular

To Top