Aniyan Varghese

ദൈവ സന്നിധൌ ഞാന്‍

ദൈവ സന്നിധൌ ഞാന്‍ സ്‌തോത്രം പാടിടും
ദൈവം നല്‍കിയ നന്മകള്‍ക്കായി
ദൈവം ഏകി താന്‍ സൂനുവെ പാപി എനിക്കായ്
സതോത്ര ഗീതം പാടി സ്തുതിക്കും

പാടി സ്തുതിക്കും ഞാന്‍ പാടി സ്തുതിക്കും
സതോത്ര ഗീതം പാടി സ്തുതിക്കും

അന്ധകാരമെന്‍ അന്തരംഗത്തെ
ബന്ധനം ചെയ്തടിമയാക്കി
ബന്ധുരാഭാനാം താന്‍ സ്വന്തപുത്രനാല്‍
എന്‍ ബന്ധനങ്ങള്‍ അഴിച്ചുവല്ലോ

ശത്രുവാമെന്നെ പുത്രനാക്കുവാന്‍
പുത്രനെ കുരിശിലേല്‍പ്പിച്ചു
പുത്രത്വം നല്‍കി, ഹാ! എത്ര സൌഭാഗ്യം
സതോത്രഗീതം പാടി സ്തുതിക്കും

വിളിച്ചു എന്നെ വെളിച്ചമാക്കി
വിളിച്ചവനായി ശോഭിപ്പാന്‍
ഒളി വിതറും നല്‍ തെളിവചനം
എളിയവനെന്നും ഘോഷിക്കും

രചന: അനിയന്‍ വര്‍ഗീസ്‌
ആലാപനം‌: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

Most Popular

To Top