Kester

ക്രിസ്തുവിന്റെ ദാനം എത്ര മധുരം

ക്രിസ്തുവിന്റെ ദാനം എത്ര മധുരം
പൂര്‍ണ്ണ സമാധാനം പൂര്‍ണ്ണ ആനന്ദം
എത്രയോ വിസ്താരം ഉള്ളോര്‍ നദി പോല്‍
വര്‍ണിക്കുവാന്‍ ആഴം നാവിനില്ല ചൊല്‍

എന്റെ അടിസ്ഥാനം അത് ക്രിസ്തുവില്‍
പൂര്‍ണ്ണ സമാധാനം ഉണ്ടീ പാറയില്‍

പണ്ടു എന്റെ പാപം മന:സാക്ഷിയെ
കുത്തിയീ വിലാപം തീര്‍ന്നതിങ്ങനെ
എന്‍ വിശ്വാസ കണ്ണ് നോക്കി ക്രൂശിന്‍മേല്‍
എല്ലാം തീര്‍ത്തു തന്നു എന്‍ ഇമ്മാനുവേല്‍

കര്‍ത്തനുള്ളം കയ്യില്‍ മറഞ്ഞിരിക്കെ
പേയിന്‍ സൂത്രം എന്നില്‍ മുറ്റും വെറുതെ
മല്ലന്‍ ആയുധങ്ങള്‍ എല്ലാം പൊട്ടിപ്പോം
ഇല്ല ചഞ്ചലങ്ങള്‍ ധൈര്യമോ തുലോം

ഭയം സംശയങ്ങള്‍ തീരെ നീങ്ങുവാന്‍
എത്ര വാഗ്ദത്തങ്ങള്‍ തന്നിട്ടുണ്ട് താന്‍
അതിലൊരു വള്ളി ഇല്ലാതാകുമോ ?
പോകയില്ലോര്‍ പുള്ളി സാത്താനെ നീ പോ

ബുദ്ധിമുട്ട് കഷ്ടം പെരുകി വന്നാല്‍
എനിക്കെന്തു നഷ്ടം ഞാന്‍ കര്‍ത്താവിന്‍ ആള്‍
യേശു താനെന്‍ സ്വന്തം തന്റെ രാജ്യവും
എനിക്കുള്ള അംശം അതാരെടുക്കും

ആലാപനം: മാത്യു ജോണ്‍

ആലാപനം: കെസ്റ്റര്‍

Most Popular

To Top