Kuttiyachan

കാഹള ശബ്ദം കേള്‍ക്കാറായ്‌

കാഹള ശബ്ദം കേള്‍ക്കാറായ്‌
കാന്തന്‍ യേശു വരുവാറായ്‌
കാഹള ശബ്ദം കേള്‍പ്പാനായ്
ഉണര്‍ന്നിരിക്കാം സോദരരെ

മദ്ധ്യാകാശെ കൂടിടുമ്പോള്‍ –
യേശുവിന്‍ പൊന്‍ മുഖം കണ്ടിടുമ്പോള്‍
ഹല്ലെലുയ്യ ഗീതങ്ങള്‍
ആര്‍ത്തു പാടി സ്തുതിക്കും നാം

ഈ ലോകത്തിന്‍ വേദനകള്‍
നൊടി നേരത്തില്‍ മാറിടുമേ
കര്‍ത്തന്‍ യേശു വന്നിടുമ്പോള്‍
കണ്ണീരെല്ലാം നീങ്ങിടുമേ

കര്‍ത്താവായ യേശുവെ
വേഗം നീ വന്നിടണേ
നിന്നോടൊത്തു വസിച്ചിടുവാന്‍
ഹൃദയം വെമ്പല്‍ കൊള്ളുന്നെ

രചന: മാമന്‍ കുരിയന്‍
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

Most Popular

To Top