Song

യേശു മതി എന്നേശു മതി

യേശു മതി എന്നേശു മതി
യേശു മതി എനിക്ക്
യേശു മതി യേശു മാത്രം മതി
യേശു മതി എനിക്ക്

  1. രോഗം വന്നാലും ദുഃഖം വന്നാലും
    തോൽവി വന്നാലും നിരാശ വന്നാലും
    എന്നെ ചേർത്ത് നിർത്തും സ്നേഹം
    ചേർത്തണയ്ക്കും സ്നേഹം
    യേശു മാത്രം മതി എനിക്ക്
  2. ഏഴയാകും ഞാൻ ഏകനായാലും
    കേണു കണ്ണീർ ഞാൻ തൂകിയെന്നാലും
    എന്നെ താണിടാതെ നിത്യം
    താങ്ങിടുന്ന നാഥൻ
    യേശു മാത്രം മതി എനിക്ക്
  3. ആശ്രിതനാം ഞാൻ ആശ്രയിച്ചിടും
    ആത്മനാഥനായ് കൂടെയുള്ളതാൽ
    ആരുമില്ലെന്നാലും അങ്ങ് മാത്രം മതിയേ
    അങ്ങ് മാത്രം മതി എന്നുമേ

രചന, സംഗീതം: ജോയ് ജോൺ കെ (കുവൈറ്റ്)
പശ്ചാത്തല സംഗീതം: സൈമൺ പോത്താനിക്കാട്
ആലാപനം: ഫിലിപ്പ് വർഗീസ് പോൾ

The Latest

To Top