യേശു നിന്നെ വിളിക്കുന്നു

യേശു നിന്നെ വിളിക്കുന്നു യേശു നിന്നെ വിളിക്കുന്നു
കാല്‍വരിയില്‍ ഉയിര്‍ തന്നവനാം യേശു നിന്നെ വിളിക്കുന്നു

പാപത്തിന്റെ ഭാരത്തിനാല്‍ പാരം കേണു വലഞ്ഞിടുന്നോ?
പരനേശുവില്‍ നിന്റെ പാപത്തിന്റെ പരിഹാരം കണ്ടിടുവാന്‍

മര്‍ത്യ ജീവിതം ക്ഷണികം മൃത്യു വന്നിടും ഒരുനാള്‍
മറക്കാതെ, നിന്നുടെ ആത്മരക്ഷ മുന്നമേ നീ പ്രാപിക്കുവാന്‍


രചന: ചാള്‍സ് ജോണ്‍

Scroll to Top