Uncategorized

താങ്ങും കരങ്ങള്‍

താങ്ങും കരങ്ങള്‍ ഉണ്ട്
നിന്റെ ഹൃദയം തകരുമ്പോള്‍
ശാശ്വത പാറയേശു
പുതു ജീവന്‍ പകര്‍ന്നിടും

ഭാരം വലിയതോ?
നുകം താങ്ങുവാന്‍ കഠിനമോ?
സ്നേഹിതര്‍ ദുഷിക്കുന്നോ ?

കണ്ണുനീരിന്‍ താഴ്വരകള്‍
അതിഘോരമാം മേടുകളും
മരണത്തിന്‍ കൂരിരുളില്‍

കാല്‍വരി മലമുകളില്‍
കൊടും കാരിരുമ്പാണികളില്‍
തിരു രക്തം ചൊരിഞ്ഞവനില്‍

രചന: ജെ. വി. പീറ്റര്‍
ആലാപനം: കെസ്റ്റര്‍

The Latest

To Top