സദനേ, മാമകേ വാഴും കദനേ തുണ നീ ദിവ്യ പദനേ! പരമാനന്ദ പ്രദനേ! വദനേ നിന്നൊഴുകും വിണ്ണദനമാം മൊഴിയാലെൻ വ്യസനമാകെ നീങ്ങിടുന്നു തിരുരവമശനമായിരുന്നിടുന്നു സതതവും
സന്തതം സ്തുതി തവ ചെയ്വേനേ ഞാൻ നിൻ തിരു കൃപയോ സാന്ത്വനകരമേ ചന്തം ചിന്തും നിന്നടിമലരെൻ ചിന്താഭാരം നീക്കിടുന്നതിനാൽ
യേശുനാഥാ നിന് കൃപയ്ക്കായ് സ്തോത്രമെന്നേക്കും ഈശനേ നിന് നാമമെന്റെ ക്ലേശമകറ്റും നാശമയനായൊരെന്നില് ജീവനരുളാന്‍ വന്‍ ക്രൂശിനെ സഹിച്ചപമാനം വഹിച്ചൊരു പാവനമാം നീതിയില്‍ ഞാന്‍ എന്നുമിരിപ്പാന് നിന്റെ ജീവനിലോരംശമെനിക്കേകിയതിനാല് നിന് ഹൃദയം...
സ്മുര്ന്നാവിന് സഭാ ദൂതനേ നിന്‍പേര്‍ക്കു ഞാന്‍ നല്കുന്നീ ലഖുവാം ലേഖം വന്‍ മൃതിയതില് വീണു പിന്നെയുമെഴുന്നേറ്റു പുണ്യ ജീവനെയാണ്ട-തുടസ്സമൊടുക്കമാം വിദഗ്ദന്നുരയ്പ്പിതു പ്രത്യക്ഷം ദരിദ്രന് തന്നെ എന്നാലും നീ സത്യത്തില്‍ ധനികനത്രേ...
പരമാത്മാവുരചെയ്യും-മൊഴിയെല്ലാ- സഭകളും ശ്രവിക്കേണം സ്ഥിരനാം സാക്ഷിയും വിശ്വസ്തനുമായ് സൃഷ്ടിയിന്നാദ്യ – നില ലഭിച്ചൊരു വിമലനോതിന മൊഴി ധരിക്കുകില്‍ ശുഭമെഴും തവ ശീതമല്ലുഷ്ണവുമല്ല-തവഗുണം ഏതെന്നു നിജവുമില്ല ഈ വിധമിനിയും നീ വാടിയ...
സ്തോത്രം ശ്രീ മനുവേലനെ മമജീവനേ മഹേശനേ പാർത്തലത്തിൽ പരിശ്രയമായ് പാരിൽ വന്ന നാഥനേ മമജീവനേ മഹേശനേ മാനവ സമ്മാനിതനേ മാനനീയ രൂപനേ മമജീവനേ മഹേശനേ ജീവകൃപാജലം ചൊരിയും ജീവവർഷമേഘമേ മമജീവനേ...
കൊണ്ടുവാ കൊണ്ടുവാ നീ പാപികളെ കൊണ്ടുവാ കൊണ്ടുവാ നീ.. രണ്ടെജമാന്മാരെ സേവിച്ചിണ്ടലെന്യേ വസിക്കാമെ ന്നുകള്ളുകൊണ്ടു നിനയ്ക്കുന്ന കള്ളരെ പിടിച്ചിവിടെ – കൊണ്ടുവാ അസ്സലായി കഴിയേണം ഡ്രസ്സ് നന്നായിരിക്കേണം വസ്തുതന്നെ ദൈവമെന്നു...
എന്മനസുയരുന്നഹോ നന്മയേറും വചനത്താല്‍ ചിന്മയരാജനെക്കുറിച്ചു പാടിയ കഥ ചെമ്മയോടറിയിച്ചിടുന്നു തന് നിമിത്തം തവനാഥന് നിന്നുടെ കൂട്ടുകാരെക്കാള്‍ നിന്നെയാനന്ദതൈലം കൊണ്ട് അധികമായി നന്ദിയോടെ ചെയ്തഭിഷേകം അന്ത:പുരത്തിലെ രാജ്ഞി ചന്തമേറും ശോഭ മൂലം...
യേശുനായകാ വാഴ്ക ജീവനായകാ – നിരന്തം യേശുനായകാ വാഴ്ക ജീവനായകാ.. ആദി മുതല്‍ പിതാവിന് ശ്രീ തങ്ങിടും മടിയില്‍ വീതാമയമിരുന്ന ചേതോഹരാത്മജനേ പാപം പരിഹരിപ്പാന് പാരില്‍ ജനിച്ചവനെ ഭൂവിന് അശുദ്ധി...
സന്തതം സ്തുതി ചെയ്യുവിന്‍ പരനെ ഹൃദി ചിന്ത തെല്ലും കലങ്ങാതെ സന്തതം സ്തുതി ചെയ്യുന്നതെന്തു നല്ലതവന്‍ ബഹു ചന്തമെഴും നാഥനല്ലോ ബന്ധുരാഭന്‍ താന്‍ ബന്ധുവായോരിവന്‍ സാലേം അന്തരം വിനാ പണിയും...
തുംഗ പ്രതാപമാര്‍ന്ന ശ്രീയേശു നായകനേ ഞങ്ങള്‍ക്ക് നന്മ ചെയ്ത കാരുണ്യ വാരിധിയേ വണങ്ങിടുന്നടിയാര്‍ തവ പദങ്ങളാശ്രയമേ നിര്‍മ്മലമായ രക്തം ശര്മദാ നീ ചൊരിഞ്ഞു കന്മഷം പോക്കി ദുഷ്ട കര്‍മ്മ ഫലത്തില്‍...
അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോള്‍ മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍ എന്‍ മൊഴി കേള്പ്പാന് ഭൂവില്‍ കാതില്ലെങ്കിലും ചെമ്മെയായ് തുറന്ന കാതൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍ മാനുഷീകമാം കൈകള്‍ താണു പോകുമ്പോള്‍ ക്ഷീണിക്കാത്ത കൈയെനിക്കൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍...
നീതിയാം യഹോവയേ – തിരു ചരണമെന്റെ ശരണം നി സരി സരിമ രിപമ നിപമ പസസനി പനിപമ രിപമ രിമരിസ നീയുരു കരുണാ രസമാനസമാര്‍ – ന്നനിശമിരിപ്പതാലസാമ്യ സുഖ മമ...
ഭജിക്കുക നീ നിത്യം യേശു മഹേശനെ യേശു മഹേശനെ നാക നിവാസനെ ദേവകള്‍ വണങ്ങിടും ദീന ദയാലുവേ സദയമീ നമ്മെ കാക്കും സദ്ഗുണ സിന്ധുവേ മരിയയില്‍ അവതാരം ചെയ്തൊരു നാഥനെ...
കാരുണ്യ പൂര കടലേ, കരലളിയുക ദിനമനു കാരുണ്യ പൂര കടലേ കാരണനായ പരാപരനെയെന് മാരണകാരി മഹാസുര ശീര്‍ഷം തീരെയുടച്ചു തകര്‍പ്പതിനായി ധീരതയോടവനിയില് അവതരിച്ചൊരു നിന് വലംകൈ നിവര്‍ത്തെന്നെ തലോടി നിന്...
ദേവസുതാ വന്ദനം സദാ തവ യേശുപരാ വന്ദനം നാശമകറ്റുവാന്‍ മാനുജ രൂപിയായ് ഭൂമിയില്‍ വന്നവനെ – സദാ തവ നീതിയിന്‍ തീയതില്‍ വെന്തെരിഞ്ഞിടുവാന്‍ ദേഹം കൊടുത്ത പരാ – സദാ...
പാടും നിനക്കു നിത്യവും പരമേശാ – പാടും നിനക്കു നിത്യവും കേടകറ്റുന്ന മമ നീടാര്‍ന്ന നായകാ പാടും ഞാന്‍ ജീവനുള്ള നാളെന്നും നാവിനാല്‍ വാടാതെ നിന്നെ വാഴ്ത്തുമേ – പരമേശാ...
ദിവ്യരാജാ നിന്നെ വാഴ്ത്തും – നിന്റെ ഭവ്യമാം നാമം ഞാനെന്നും പുകഴ്ത്തും നാള്‍തോറും ഞാന്‍ തിരുനാമത്തെ വാഴ്ത്തി നാഥാ തുടര്ന്നിനീം നിന്നെ സ്തുതിക്കും യാവേ നീയോ മഹാന് തന്നെ അതാല്‍...