അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോള്‍ മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍ എന്‍ മൊഴി കേള്‍പ്പാന്‍ ഭൂവില്‍ കാതില്ലെങ്കിലും ചെമ്മെയായ് തുറന്ന കാതൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍ മാനുഷീകമാം കൈകള്‍ താണു പോകുമ്പോള്‍ ക്ഷീണിക്കാത്ത കൈയെനിക്കൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍...
നീതിയാം യഹോവയേ – തിരു ചരണമെന്റെ ശരണം നി സരി സരിമ രിപമ നിപമ പസസനി പനിപമ രിപമ രിമരിസ നീയുരു കരുണാ രസമാനസമാര്‍ – ന്നനിശമിരിപ്പതാലസാമ്യ സുഖ മമ...
ഭജിക്കുക നീ നിത്യം യേശു മഹേശനെ യേശു മഹേശനെ നാക നിവാസനെ ദേവകള്‍ വണങ്ങിടും ദീന ദയാലുവേ സദയമീ നമ്മെ കാക്കും സദ്ഗുണ സിന്ധുവേ മരിയയില്‍ അവതാരം ചെയ്തൊരു നാഥനെ...
കാരുണ്യ പൂര കടലേ, കരലളിയുക ദിനമനു കാരുണ്യ പൂര കടലേ കാരണനായ പരാപരനെയെന്‍ മാരണകാരി മഹാസുര ശീര്‍ഷം തീരെയുടച്ചു തകര്‍പ്പതിനായി ധീരതയോടവനിയില്‍ അവതരിച്ചൊരു നിന്‍ വലംകൈ നിവര്‍ത്തെന്നെ തലോടി നിന്‍...
ദേവസുതാ വന്ദനം സദാ തവ യേശുപരാ വന്ദനം നാശമകറ്റുവാന്‍ മാനുജ രൂപിയായ് ഭൂമിയില്‍ വന്നവനെ – സദാ തവ നീതിയിന്‍ തീയതില്‍ വെന്തെരിഞ്ഞിടുവാന്‍ ദേഹം കൊടുത്ത പരാ – സദാ...